Thursday, August 21, 2014

കണ്ണീർ പൂവിൻറെ കവിളിൽ തലോടി


Kireedam
Song: Kanneer poovinte kavilil thalodi
Film : Kireedam
Year: 1989
Lyrics : Kaithapram
Music: Johnson
Singer: M G Sreekumar

കണ്ണീർ പൂവിൻറെ കവിളിൽ തലോടി 
ഈണം മുഴങ്ങും പഴം പാട്ടിൽ മുങ്ങി 
മറുവാക്കു കേൾക്കാൻ കാത്തു നിൽക്കാതെ 
പൂത്തുമ്പിയെങ്ങൊ മറഞ്ഞു 
എന്തേ പുല്ലോർകുടം പോലെ തേങ്ങി 
(കണ്ണീർ പൂവിന്റെ)


ഉണ്ണിക്കിടാവിന്നു നല്കാൻ അമ്മ നെഞ്ചിൽ പാലാഴിയേന്തി 

ആയിരം കൈനീട്ടി നിന്നു സൂര്യ താപമായി താതന്റെ ശോകം 
വിട ചൊല്ലവേ നിമിഷങ്ങളിൽ ജലരേഖകൾ വീണലിഞ്ഞു 
കനിവേകുമീ വെന്മേഘവും മിഴിനീർകിനാവായി മറഞ്ഞു 
ദൂരെ പുല്ലോർക്കുടം കേണുറങ്ങി
(കണ്ണീർ പൂവിന്റെ)


ഒരു കുഞ്ഞു പാട്ടായി വിതുമ്പി മഞ്ഞു പൂഞ്ചൊലയെന്തൊ തിരഞ്ഞു 

ആരെയോ തേടിപ്പിടഞ്ഞു കാറ്റുമൊരുപാടു നാളായലഞ്ഞു 
കഥനങ്ങളിൽ തുണയാകുവാൻ വെറുതെ ഒരുങ്ങുന്ന മൌനം 
എന്തേ പുല്ലോർക്കുടം പോലെ വിങ്ങി 
(കണ്ണീർ പൂവിന്റെ)

6 comments: