Wednesday, March 9, 2022

ഉള്ളം നൊന്തു നീ തേങ്ങുമ്പോള്‍

ഉള്ളം നൊന്തു നീ തേങ്ങുമ്പോള്‍
ഉള്ളം കയ്യില്‍ താങ്ങാം ഞാന്‍
ഉള്ളിലെ നൊമ്പരപ്പാടുകളില്‍
ചുംബനമേകി തലോടാം ഞാന്‍....(2)

എന്‍റെ കുഞ്ഞേ പോന്നോമലേ
നിന്‍റെ ദൈവം ഞാനല്ലയോ
ഇടറല്ലേ പതറല്ലേ കരയല്ലേ നീ
അഭയമേകാന്‍ ഞാന്‍ കൂടെയില്ലേ....(എന്‍റെ കുഞ്ഞേ...)

ആരൊക്കെ നിന്നെ മറന്നാലും
ആരെല്ലാം നിന്നെ വെറുത്താലും
ഒരിക്കലും നിന്നെ മറക്കില്ല ഞാന്‍
ഒരു വേള പോലും പിരിയില്ല ഞാന്‍...(ഒരിക്കലും..)
.......എന്‍റെ കുഞ്ഞേ......

രോഗിയായ് നീ തേങ്ങിക്കരയുമ്പോള്‍
പാപിയായ് നീയേറെ തകരുമ്പോള്‍
ആശ്വാസമേകിടാന്‍ അണഞ്ഞിടാം ഞാന്‍
ആത്മീയ ജീവന്‍ പകര്‍ന്നിടാം ഞാന്‍......(ഉള്ളം നൊന്തു....)
at May 23, 2018 

No comments:

Post a Comment