Friday, March 11, 2022

പെണ്ണാളേ പെണ്ണാളേ

Music: 
സലിൽ ചൗധരി
Lyricist: 
വയലാർ രാമവർമ്മ
Singer: 
കെ ജെ യേശുദാസ്പി ലീലകോറസ്
Film/album: 
ചെമ്മീൻ
പെണ്ണാളേ പെണ്ണാളേ - കരിമീന്‍ കണ്ണാളേ കണ്ണാളേ
പെണ്ണാളേ പെണ്ണാളേ - കരിമീന്‍ കണ്ണാളേ കണ്ണാളേ
കന്നിത്താമരപ്പൂ‍മോളേ (2)
ആഹാ പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ

തന്തന തന്തന തന്താന

കടല് തന്നൊരു മുത്തല്ലേ - കുളിര് കോരണ മുത്തല്ലേ
ഹോയ് ഹോയ്
ഏലേലം തോണിയിലേ അരയന് താലോലം കിളി പെണ്ണല്ലേ

മാനത്ത് പറക്കണ ചെമ്പരുന്തേ (2)
മീനിന്നു മത്തിയോ ചെമ്മീനോ (2)
അർത്തുങ്കൽ പള്ളീല് പെരുനാള് വന്നല്ലോ (2)
ഒരു നല്ല കോരു താ കടലമ്മേ 
ഒരു നല്ല കോരു താ കടലമ്മേ

പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി 
പടിഞ്ഞാറന്‍ കാറ്റത്ത് മുങ്ങിപ്പോയി 
അരയത്തിപ്പെണ്ണ് തപസ്സിരുന്ന് 
അവനെ കടലമ്മ കൊണ്ടുവന്ന് 

അരയന്‍ തോണിയില്‍ പോയാലെ
അവന് കാവല് നീയാണേ
ഹോയ് ഹോയ്
നിന്നാണേ എന്നാണേ കണവന്‍ അല്ലേലിക്കര കാണൂല്ല
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ

മാനത്ത് കണ്ടതും മുത്തല്ല (2)
മണ്ണില്‍ക്കിളുത്തതും മുത്തല്ല (2)
ഒന്നാം കടലിലെ ഒന്നാം തിരയിലെ (2)
ഓമന മുത്തേ വാ മുത്തേ വാ
ഓമന മുത്തേ വാ മുത്തേ വാ

പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി 
പടിഞ്ഞാറന്‍ കാറ്റത്ത്‌ മുങ്ങിപ്പോയി 
അരയത്തിപ്പെണ്ണ് പെഴച്ചു പോയി
അവനെ കടലമ്മ കൊണ്ടുപോയി
കണവന്‍ തോണിയില്‍ പോയാല്
കരയില്‍ കാവല് നീ വേണം
ഹൊയ്ഹൊയ്
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ

തന്തന തന്തന തന്താന 

Wednesday, March 9, 2022

ഉള്ളം നൊന്തു നീ തേങ്ങുമ്പോള്‍

ഉള്ളം നൊന്തു നീ തേങ്ങുമ്പോള്‍
ഉള്ളം കയ്യില്‍ താങ്ങാം ഞാന്‍
ഉള്ളിലെ നൊമ്പരപ്പാടുകളില്‍
ചുംബനമേകി തലോടാം ഞാന്‍....(2)

എന്‍റെ കുഞ്ഞേ പോന്നോമലേ
നിന്‍റെ ദൈവം ഞാനല്ലയോ
ഇടറല്ലേ പതറല്ലേ കരയല്ലേ നീ
അഭയമേകാന്‍ ഞാന്‍ കൂടെയില്ലേ....(എന്‍റെ കുഞ്ഞേ...)

ആരൊക്കെ നിന്നെ മറന്നാലും
ആരെല്ലാം നിന്നെ വെറുത്താലും
ഒരിക്കലും നിന്നെ മറക്കില്ല ഞാന്‍
ഒരു വേള പോലും പിരിയില്ല ഞാന്‍...(ഒരിക്കലും..)
.......എന്‍റെ കുഞ്ഞേ......

രോഗിയായ് നീ തേങ്ങിക്കരയുമ്പോള്‍
പാപിയായ് നീയേറെ തകരുമ്പോള്‍
ആശ്വാസമേകിടാന്‍ അണഞ്ഞിടാം ഞാന്‍
ആത്മീയ ജീവന്‍ പകര്‍ന്നിടാം ഞാന്‍......(ഉള്ളം നൊന്തു....)
at May 23, 2018 

Bahaaron phool barasaao

Bahaaron phool barasaao,
meraa mehaboob aayaa hai
meraa mehaboob aayaa hai

Hawaao raaganee gaao,
meraa mehaboob aayaa hai
meraa mehaboob aayaa hai

O laalee phool kee mehandee lagaa in gore haathon mein

utar aa aye ghataa kaajal lagaa in pyaaree aankhon mein

sitaaro maang bhar jaao, meraa mehaboob aayaa hai
meraa mehaboob aayaa hai
Bahaaron phool barasaao,
meraa mehaboob aayaa hai
meraa mehaboob aayaa hai

Nazaaro har taraf ab taan do ek noor kee chaadar

badaa sharmilaa dilabar hai, chalaa jaaye naa sharamaa kar

zaraa tum dil ko bahalaao, meraa mehaboob aayaa hai
meraa mehaboob aayaa hai
Bahaaron phool barasaao,
meraa mehaboob aayaa hai
meraa mehaboob aayaa hai

Sajaayi hai jawaan kaliyon ne ab yeh sej ulfat ki 
Inhe maaloom tha aayegi ek din rut mohabbat ki
Fizaaon rang bikhraao, meraa mehaboob aayaa hai
Meraa mehaboob aayaa hai
Hawaaon raagini gaao, meraa mehaboob aayaa hai
Meraa mehaboob aayaa hai
Bahaaron phool barsaao, meraa mehaboob aayaa hai
Meraa mehaboob aayaa hai

Tuesday, March 8, 2022

Main shayar to nahin


Song : Main Shayar To Nahin
Album : Bobby (1973)
Singer : Shailendra Singh
Musician : Laxmikant, Pyarelal
Lyricist : Anand Bakshi

 
Main shayar to nahin
Magar aye haseen jabse dekha
Maine tujhko mujhko shayari aa gayi x (2)

Main aashiq to nahin
M agar aye haseen jabse dekha
Maine tujhko mujhko aashiqi aa gayi
Main shayar to nahin

Pyar ka naam maine suna tha magar
Pyar kya hai yeh mujhko nahin thi khabar x (2)

Main to uljha raha uljhano ki tarah
Doston mein raha dushmano ki tarah
Main dushman to nahin
Main dushman to nahin
Magar aye haseen jabse dekha
Maine tujhko mujhko dosti aa gayi

Sochta hoon agar main dua mangta
Hath apne utha kar main kya mangta x (2)

Jabse tujhse mohabbat main karne laga
Tabse jaise ibaadat main karne laga
Main kafir to nahin
Main kafir to nahin
Magar aye haseen jabse dekha
Maine tujhko mujhko bandagi aa gayi

Main shayar to nahin
Magar aye haseen jabse dekha
Maine tujhko mujhko shayari aa gayi
Main shayar to nahin

Monday, March 7, 2022

തങ്കത്തിങ്കൾക്കിളിയായ് കുറുകാം

തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയിൽ
വണ്ടുലഞ്ഞ മലർ പോലെ വാർനിലാവിനിതൾ പോലെ
നെഞ്ചിനുള്ളിലൊരു മോഹം അതിനിന്ദ്രനീല ലയഭാവം
കുങ്കുമമേഘം കുളിരു കോർക്കുമൊരു
മഞ്ഞല പോലെയുലാവാം
അമ്പിളിനാളം പതിയെ മീട്ടുമൊരു
തംബുരു പോലെ തലോടാം (തങ്കത്തിങ്കൾ..)

ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം
ഉള്ളിന്നുള്ളിൽ പ്രണയസരോദിൻ സാന്ദ്രമാം നാദം
കാതിൽ മെല്ലെ കിക്കിളി കൂട്ടും ചില്ലു ലോലാക്കിൻ
കാതരസ്വരമന്ത്രമുണർത്തും ലോലസല്ലാപം
ഒരു കോടി സൂര്യമണി തേടി
തെളിവാനിൽ മെല്ലെയുയരാൻ വാ
ശിശിരം പകരും പനിനീർമഴയിൽ വെറുതേ നനുനയുമ്പോൾ (തങ്കത്തിങ്കൾ..)

പാൽ ചുരത്തും പൗർണ്ണമി വാവിൻ പള്ളിമഞ്ചത്തിൽ
കാത്തിരിക്കും കിന്നരി മുത്തേ നീയെനിക്കല്ലേ
പൂത്തു നിൽക്കും പുഞ്ചിരിമൊട്ടിൽ നുള്ളിനോവിക്കാൻ
കൈ തരിക്കും കന്നിനിലാവേ നീ പിണങ്ങല്ലേ
തനിയെ തെളിഞ്ഞ മിഴിദീപം പതിയെ അണഞ്ഞൊരിരുൾ മൂടാം
മുകിലിൻ തണലിൽ കനവിൻ പടവിൽ മഴവിൽ ചിറകേറുമ്പോൾ (തങ്കത്തിങ്കൾ..)

Thursday, March 3, 2022

ആരോ വിരല്‍ മീ..ട്ടി

ആരോ വിരല്‍ മീ..ട്ടി
മനസ്സിന്‍.. മണ്‍വീണയില്‍....
ഏതോ മിഴിനീരിന്‍ ശ്രുതി
മീ..ട്ടുന്നു മൂ..കം...

തളരും.. തനുവോടെ..
ഇടറും.. മനമോടെ..
വിടവാ..ങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ...
ഇന്നാ..രോ വിരല്‍ മീട്ടി
മനസ്സിന്‍.. മണ്‍വീണയില്‍.......

വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി
വര്‍ണ്ണരാജി നീട്ടും വസന്തം വര്‍ഷശോകമായി

നിന്റെ ആര്‍ദ്രഹൃദയം..
തൂവല്‍ ചില്ലുടഞ്ഞ പടമായി
(2)
ഇരുളില്‍ പറന്നു
മുറിവേറ്റുപാടുമൊരു
പാവം പൂവല്‍ കിളിയായ് നീ..

ആരോ വിരല്‍ മീ..ട്ടി
മനസ്സിന്‍.. മണ്‍വീണയില്‍....
ഏതോ മിഴിനീരിന്‍ ശ്രുതി
മീ..ട്ടുന്നു മൂ..കം...

പാതിമാഞ്ഞ മഞ്ഞില്‍
പതുക്കെ പെയ്തൊഴിഞ്ഞ
മഴയില്‍..
കാറ്റില്‍ മിന്നിമായും വിളക്കായ് കാത്തു നില്‍പ്പതാ..രേ

നിന്റെ മോഹശകലം
പീലി ചിറകൊടിഞ്ഞ ശലഭം..
(2)
മനസ്സില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലാ..യ് നീ..

ആരോ വിരല്‍ മീ..ട്ടി
മനസ്സിന്‍.. മണ്‍വീണയില്‍....
ഏതോ മിഴിനീരിന്‍ ശ്രുതി
മീ..ട്ടുന്നു മൂ..കം...

തളരും.. തനുവോടെ...
ഇടറും.. മനമോടെ..
വിടവാ..ങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ...

Tuesday, March 1, 2022

ഒരിക്കല്‍ യേശുനാഥന്‍ ഗെലീലി കടല്‍ത്തിരയില്‍

ഒരിക്കല്‍ യേശുനാഥന്‍ ഗെലീലി കടല്‍ത്തിരയില്‍
തോണിയേറി വലവീശിപ്പോണോരെക്കണ്ടേ
അവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍ (ഒരിക്കല്‍..)

അലകടലില്‍ അലയും മുക്കുവരേ
ഒരുമയോടെ വരുവിന്‍ കര കയറാം (2) (ഒരിക്കല്‍..)

1
വലകള്‍ മാറിമാറി അലകടലില്‍ വീശിനോക്കി
വെറുതേ തോണിയുമായ്‌ അവരുഴറുമ്പോള്‍
ചെറുമീന്‍ പോലുമില്ലാതവരലയുമ്പോള്‍ (2)
വരുവിന്‍ വലയെറിയിന്‍ നിറയും വല വലിക്കിന്‍
മനസ്സിന്‍റെ അമരത്തെ ഗുരുവരുളുന്നു
മാനവരെ നേടുന്നോരായിരിക്കുക
ഇവിടെ മാനവര്‍ക്കു മോക്ഷദീപമാവുക നിങ്ങള്‍ (അലകടലില്‍..)

2
അലകള്‍ ചീറിവരും ആ കടലില്‍ ശിഷ്യഗണം
ഉലയും തോണി തുഴഞ്ഞിടറി നീങ്ങുമ്പോള്‍
തിരയില്‍ തോണിയുലഞ്ഞവരലയുമ്പോള്‍ (2)
അരുതേ ഭയമരുതേ ഇരുളില്‍ ഗുരുവരുളി
ജലരാശി ഗുരുവിന്‍റെ നടവഴിയായി
വിശ്വാസം ഉടയാത്തോനായിരിക്കുക
ഇനിയും പത്രോസേ ദൈവവാക്യമോര്‍ക്കുകയെന്നും (അലകടലില്‍..)