Thursday, August 21, 2014

മഞ്ഞള്‍ പ്രസാദവും

Film: Nakhakshathangal (1986)
Director: Hariharan
Music: Bombay Ravi
Lyrics: ONV Kurup
Singer: KS Chithra

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി
മഞ്ഞക്കുറിമുണ്ടു ചുറ്റി (൨)
ഇന്നെന്‍റെ മുറ്റത്ത് പൊന്നോണപ്പൂവേ നീ
വന്നു ചിരിതൂകി നിന്നു (൨)
ഓ... ഓ... വന്നു ചിരിതൂകി നിന്നു (൨)

കുന്നിമണി ചെപ്പില്‍ നിന്നും
ഒരു നുള്ളു കുങ്കുമം ഞാന്‍ തൊട്ടെടുത്തു
ഓ... ഞാന്‍ തൊട്ടെടുത്തു
(കുന്നിമണി....)
എന്‍വിരല്‍ത്തുമ്പില്‍ നിന്നാ വര്‍ണ്ണരേണുക്കള്‍
എന്‍ നെഞ്ചിലാകേ പടര്‍ന്നു
ഒരു പൂമ്പുലര്‍വേള വിടര്‍ന്നു
ഓ.... പൂമ്പുലര്‍വേള വിടര്‍ന്നു
// മഞ്ഞള്‍ പ്രസാദ........//

പിന്നെ ഞാൻ പാടിയൊരീണങ്ങളൊക്കെയും
നിന്നെക്കുറിച്ചായിരുന്നു
(പിന്നെ ഞാൻ....)
അന്തിമയങ്ങിയ നേരത്ത് നീ ഒന്നും
മിണ്ടാതെ മിണ്ടാതെ പോയീ എന്റെ
നെഞ്ചിലെ മൈനയും തേങ്ങി
ഓ....നെഞ്ചിലെ മൈനയും തേങ്ങി
// മഞ്ഞൾ പ്രസാദ........//



Manjal prasaadavum nettiyil chaarthi
manjakkurimundum chutti
(manjal prasaadavum.....)
innente muttathu ponnonappoove nee
vannu chirithooki ninnu
vannu chirithooki ninnu
O O O vannu chirithooki ninnu
manjal prasaadavum nettiyil chaarthi
manjakkurimundum chutti

kunnimani cheppil ninnum
oru nullu kunkumam njaan thotteduthu
O... njaan thotteduthu
(kunnimani....)
en viralthumbil ninnaa varnnarenukkal
en nenchilaake padarnnu oru
poompularvela vidarnnu
O....poompularvela vidarnnu
manjalprasaadavum nettiyil chaarthi
manjakkurimundum chutti

pinne njaan paadiyoreenangalokkeyum
ninnekkurichaayirunnu
(pinne njaan....)
anthimayangiya nerathu nee onnum
mindaathe mindaathe poyee ente
nenchile mainayum thengi
O...nenchile mainayum thengi
(manjal prasaadavum....)

സാഗരങ്ങളെ പാടിയുണര്‍ത്തിയ

Film: Panchagni
Director: Hariharan
Music: Bombay Ravi
Lyrics: ONV Kurup
Singer: KJ Yesudas

സാഗരങ്ങളെ പാടിയുണര്‍ത്തിയ 
സാമഗീതമേ സാമ സംഗീതമേ - ഹൃദയ
സാഗരങ്ങളെ പാടിയുണര്‍ത്തിയ 
സാമഗീതമേ സാമ സംഗീതമേ
പോരൂ നീയെന്‍ ലോലമാമീ ഏകാതാരയില്‍
ഒന്നിളവേല്ക്കൂ ഒന്നിളവേല്ക്കൂ
(സാഗരങ്ങളെ)

പിന്‍ നിലാവിന്റെ പിച്ചകപ്പൂക്കള്‍ 
ചിന്നിയ ശയ്യാതലത്തില്‍ (പിന്‍ നിലാവിന്റെ)
കാതരയാം ചന്ദ്രലേഖയും 
ഒരു ശോണ രേഖയായ് മാറുമ്പോള്‍
വീണ്ടും തഴുകി തഴുകി ഉണര്‍ത്തും
സ്നേഹസാന്ദ്രമാം ഏതു കരങ്ങള്‍ 
(സാഗരങ്ങളെ)

കന്നി മണ്ണിന്റെ ഗന്ധമുയര്‍ന്നു 
തെന്നല്‍ മദിച്ചു പാടുന്നു (കന്നി മണ്ണിന്റെ)
ഈ നദി തന്‍ മാറിലാരുടെ 
കൈവിരല്‍ പാടുകള്‍ ഉണരുന്നൂ 
പോരൂ തഴുകി തഴുകി ഉണര്‍ത്തൂ 
മേഘരാഗമെന്‍ ഏകാതാരയില്‍ ...
(സാഗരങ്ങളെ)

ആ രാത്രി മാഞ്ഞുപോയി

ആ രാത്രി മാഞ്ഞുപോയി..
ആ രക്ത ശോഭമാം...

ആ രാത്രി മാഞ്ഞുപോയി..
ആ രക്ത ശോഭമാം ആയിരം കിനാക്കളും പോയ് മറഞ്ഞു
ആ രാത്രി മാഞ്ഞുപോയി

പാടാന്‍ മറന്നു പോയ പാട്ടുകളല്ലോ നിന്‍
മാടത്ത മധുരമായ് പാടുന്നു (ആ രാത്രി....)

അത്ഭുത കഥകള്‍ തന്‍ ചെപ്പുകള്‍ തുറന്നൊരു
മുത്തെടുത്തിന്നു നിന്റെ മടിയില്‍ വയ്ക്കാം (അത്ഭുത..)
പ്ലാവില പാത്രങ്ങളില്‍ പാവയ്ക്കു
പാല്‍ കുറുക്കും പൈതലായ് 
വീണ്ടുമെന്റെ അരികില്‍ നില്‍ക്കൂ
ആ...ആ..ആ.(ആ രാത്രി)

അപ്സരസുകള്‍ താഴെ ചിത്രശലഭങ്ങളായ്
പുഷ്പങ്ങള്‍ തേടി വരും കഥകള്‍ ചൊല്ലാം (അപ്സരസുകള്‍...)
പൂവിനെ പോലും നുള്ളി നോവിക്കാനരുതാത്ത
കേവല സ്നേഹമായ് നീ അരികില്‍ നില്‍ക്കൂ
ആ...ആ..ആ.(ആ രാത്രി)

കണ്ണീർ പൂവിൻറെ കവിളിൽ തലോടി


Kireedam
Song: Kanneer poovinte kavilil thalodi
Film : Kireedam
Year: 1989
Lyrics : Kaithapram
Music: Johnson
Singer: M G Sreekumar

കണ്ണീർ പൂവിൻറെ കവിളിൽ തലോടി 
ഈണം മുഴങ്ങും പഴം പാട്ടിൽ മുങ്ങി 
മറുവാക്കു കേൾക്കാൻ കാത്തു നിൽക്കാതെ 
പൂത്തുമ്പിയെങ്ങൊ മറഞ്ഞു 
എന്തേ പുല്ലോർകുടം പോലെ തേങ്ങി 
(കണ്ണീർ പൂവിന്റെ)


ഉണ്ണിക്കിടാവിന്നു നല്കാൻ അമ്മ നെഞ്ചിൽ പാലാഴിയേന്തി 

ആയിരം കൈനീട്ടി നിന്നു സൂര്യ താപമായി താതന്റെ ശോകം 
വിട ചൊല്ലവേ നിമിഷങ്ങളിൽ ജലരേഖകൾ വീണലിഞ്ഞു 
കനിവേകുമീ വെന്മേഘവും മിഴിനീർകിനാവായി മറഞ്ഞു 
ദൂരെ പുല്ലോർക്കുടം കേണുറങ്ങി
(കണ്ണീർ പൂവിന്റെ)


ഒരു കുഞ്ഞു പാട്ടായി വിതുമ്പി മഞ്ഞു പൂഞ്ചൊലയെന്തൊ തിരഞ്ഞു 

ആരെയോ തേടിപ്പിടഞ്ഞു കാറ്റുമൊരുപാടു നാളായലഞ്ഞു 
കഥനങ്ങളിൽ തുണയാകുവാൻ വെറുതെ ഒരുങ്ങുന്ന മൌനം 
എന്തേ പുല്ലോർക്കുടം പോലെ വിങ്ങി 
(കണ്ണീർ പൂവിന്റെ)