Friday, May 20, 2022
കടമിഴിയിൽ കമലദളം
നടനടന്നാൽ പുലരിമഴ
കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം
കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം
നടനടന്നാൽ പുലരിമഴ പൂഞ്ചൊടിയിൽ പുന്നാരം (2)
കന്നിപ്പൂമാനത്തെ വെള്ളിക്കിണ്ണം
കരളിൽ ഞാൻ നിനക്കായ് ഒളിച്ചു വെച്ചു
മൂക്കുത്തിക്കമ്മലിടും പൂത്താരങ്ങൾ
സഖിമാരായ് നിന്നൊടൊത്തണഞ്ഞു നിന്നു
ഏഹേ കടമിഴിയിൽ കമലദളം
കടമിഴിയിൽ കമലദളം
നട നടന്നാൽ പുലരിമഴ
തനനാ നന താനന തനനാ നന താനന
തനനാ നന താനന തനന തനന തനന
പടിവാതിൽ പാതിയിൽ പലവട്ടം ഞാൻ
ഒരു നോട്ടം കാണാൻ നിന്നൂ
നീയെത്തും നേരത്താ മലയോരത്ത്
മദനപ്പൈങ്കിളിയായ് വന്നൂ
കണ്ടാൽ കാമിനി തൊട്ടാൽ പൂങ്കൂടി
തഴുകുമ്പോൾ തിരമാല ഹേ
കട്ടിപ്പൊൻ കുടം ചിട്ടിപ്പൈങ്കിളി
തട്ട കൂട്ടാൻ വരും
ഒരുമിക്കും നാമീ നിനവോരത്ത്
തിരതല്ലും നാമിന്നീ പുഴയോരത്ത്
ഒരുമിക്കും നാമീ നിനവോരത്ത്
തിരതല്ലും നാമിന്നീ പുഴയോരത്ത്
സ്നേഹം പോലെ വിടരും നിന്നിൽ
അനുരാഗ കനവായി വീണ്ടു വീണ്ടും (കടമിഴിയിൽ..)
തനാനാനാനാ നാനന തന്നാന..
അകലത്തെ തോണിയിൽ മിഴി നട്ടും ഞാൻ
ഒരുമിച്ചാ കരയിൽ ചെല്ലാം
തെങ്കാശിചന്തയിൽ നീയെത്തുമ്പോൾ
ഞാൻ നിൽക്കും വഴിവക്കത്ത്
കൂന്തൽ ചീകി നീ ചന്തം ചാർത്തിയാൽ
നാണിക്കും കാർമേഘം ഹോ
ഓമൽ പൂമുഖം തെളിയും രാത്രിയിൽ
നാണിക്കും വെൺ തിങ്കൾ
പുലരുമ്പോൾ പുളകത്തിൻ കുളിരാകും നീ
മുത്തുമ്പോൾ മണിമുത്തിൻ നുകരും പോലെ
പുലരുമ്പോൾ പുളകത്തിൻ കുളിരാകും നീ
മുത്തുമ്പോൾ മണിമുത്തിൻ നുകരും പോലെ
ഏതോ ദീപം തെളിയും തെളിയും പോലെ
നിൻ മുന്നിൽ തെളിയും ഞാൻ വീണ്ടും വീണ്ടും (കടമിഴിയിൽ..)
മാര്‍ഗ്ഗഴിയേ മല്ലികയേ
കോടിജന്മങ്ങളായി നിന്നെ കാത്തു നില്‍ക്കുന്നു ഞാന്‍
എന്റെ രാധേ നീ വരൂ താനേ പൂക്കും വനമലരായി
കോടിജന്മങ്ങളായി നിന്നെ കാത്തു നില്‍ക്കുന്നു ഞാന്‍
മാര്‍ഗ്ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ
മാര്‍ഗ്ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ
മഞ്ഞളും പൂശിവാ വന്നിതാ നിന്റെ മച്ചാന്‍
വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍
മഞ്ഞളും പൂശിവാ വന്നിതാ നിന്റെ മച്ചാന്‍
വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍
കോലമയില്‍ പോലെ ഞാന്‍ പറന്നു വരാം മാരനേ
എനിക്കും മുത്തമേകിന്‍ മുത്തു പോല്‍ വെളുത്തവനേ
കോലമയില്‍ പോലെ ഞാന്‍ പറന്നു വരാം മാരനേ
എനിക്കും മുത്തമേകിന്‍ മുത്തു പോല്‍ വെളുത്തവനേ
കണ്ണകിയോ നീയല്ലേ കോവലനോ ഞാനല്ലേ
കണ്ണകിയോ നീയല്ലേ കോവലനോ ഞാനല്ലേ
ചോളം കൊയ്യും കാലം വന്നാല്‍
മാട്ടുപൊങ്കല്‍ മാസം പോയാല്‍
കൂത്തുകുമ്മി നാഗസ്വരം നമുക്കൊരാനന്ദ കല്യാണം
മാമനായി മാരനായി വന്നിതാ എന്റെ മച്ചാന്‍
വില്ലുവച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍
മഞ്ഞളും പൂശിവാ വന്നിതാ നിന്റെ മച്ചാന്‍
വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍
ഏതു തമ്പ്രാന്‍ വന്നാലും വലയില്‍ വീഴും മാനല്ല
മഴവില്‍ ചാന്തു തൊട്ടൊരെന്റെ സ്വന്തം മണമകള്‍
ഏതു തമ്പ്രാന്‍ വന്നാലും വലയില്‍ വീഴും മാനല്ല
മഴവില്‍ ചാന്തു തൊട്ടൊരെന്റെ സ്വന്തം മണമകള്‍
രംഗനാഥന്‍ കോയിലിലെ തങ്കമൊക്കും സ്വാമിയല്ലേ
രംഗനാഥന്‍ കോയിലിലെ തങ്കമൊക്കും സ്വാമിയല്ലേ
വൃന്ദാവനക്കണ്ണാ നീയെന്‍ നന്ദാവനത്തേരില്‍ വായോ
കൂത്തുകുമ്മിനാദസ്വരം നമുക്കൊരാനന്ദക്കല്യാണം
മഞ്ഞളും പൂശിവാ വന്നിതാ നിന്റെ മച്ചാന്‍
വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍
മാര്‍ഗ്ഗഴിയേ
മാര്‍ഗ്ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ
മഞ്ഞളും പൂശിവാ വന്നിതാ നിന്റെ മച്ചാന്‍
വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍
മാമനായി മാരനായി വന്നിതാ എന്റെ മച്ചാന്‍
വില്ലുവച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍
ഉദിച്ച ചന്തിരന്റെ
ഹൊയ്യാ ഹോ... ഓ... ഹൊയ്യാ ഹോ... ഓ...
ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ...
നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ...
ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ...
നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ...
ഹോ...താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ...
താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ...
തങ്കമെന്റെ തങ്കവർണ്ണ പുണ്യം നീയെനിക്ക്
മുത്താരം മുത്തല്ലേ... മുല്ലപ്പൂ തേനല്ലേ...
മാനത്തിൻ വില്ലല്ലേ... മൗനത്തിൻ വാക്കല്ലേ...
ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ...
നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ...
ഹൊയ്യാ ഹോ... ഓ... ഹൊയ്യാ ഹോ... ഓ...
കല്ലുമാല വാങ്ങണം കണ്ണെഴുത്തു വേണം...
ആ കണ്ണെഴുത്തിലായിരം വർണ്ണവില്ലു വേണം...
ആയിരം കിനാവിൽ ഇന്നു മുത്തങ്ങൾ താ...
താളിയും നീട്ടി ഇന്നു മുത്തങ്ങൾ താ
അഴകിൻ താഴ്വാരം അലിയുമീ സംഗീതം
തുണയായ് നീ പോരുമോ...
കാറ്റിൻ സല്ലാപം കുളിരുന്ന കൂടാരം
മടിയിൽ ഞാൻ വീഴുമോ...
ഹൃദയങ്ങൾ ഒന്നു ചേരും... ഉദയങ്ങളായി മാറും...
തിരമാല വന്നു മൂടും... അലയാഴി ഉള്ളിലാടും...
ഹോ...താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ...
താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ...
തങ്കമെന്റെ തങ്കവർണ്ണ പുണ്യം നീയെനിക്ക്
മുത്താരം മുത്തല്ലേ... മുല്ലപ്പൂ തേനല്ലേ...
മാനത്തിൻ വില്ലല്ലേ... മൗനത്തിൻ വാക്കല്ലേ...
ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ...
നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ...
അലയും മേഘത്തിൻ വിരഹവുമായ് നിന്റെ
അരികിൽ നിൽക്കുന്നു ഞാൻ...
കാണാദീപങ്ങൾ കതിരിടും മോഹങ്ങൾ
കനകം പെയ്യുന്നുവോ...
വിങ്ങാത്ത പൂക്കളില്ല... ഒഴുകുന്ന രാഗമില്ല...
കരയാത്ത കൺകളില്ല... കനിയാത്ത ദൈവമില്ല...
ഹോ...താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ...
താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ...
തങ്കമെന്റെ തങ്കവർണ്ണ പുണ്യം നീയെനിക്ക്
മുത്താരം മുത്തല്ലേ... മുല്ലപ്പൂ തേനല്ലേ...
മാനത്തിൻ വില്ലല്ലേ... മൗനത്തിൻ വാക്കല്ലേ...
ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ...
നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ...
ഹൊയ്യാ ഹോ... ഓ... ഹൊയ്യാ ഹോ... ഓ...
ഹൊയ്യാ ഹോ... ഓ... ഹൊയ്യാ ഹോ... ഓ...
തകിലു പുകിലു കുരവ കുഴല്
ഹേ ആണ്ടവനേ ആണ്ടിമനസ്സെ
ഐലസ്സ ഐലസ്സ
ഹേ തൈ പിറന്നേ കൊടി പറന്നേ
ഐലസ്സ ഐലസ്സ (2)
ഏ മാരിയപ്പാ ഏ തെരയിഴുക്ക്
ഹേ നാച്ചിമുത്ത് ഹേ മദ്ദളം കൊട്ട്
ഹേ സടക് സടക് സടക് സടക്
സടക് സടക് ഹേയ്
ഹേയ് യായീ ഹേയ് യായീ (2)
തകിലു പുകിലു കുരവ കുഴല് തന്തനത്തനം പാടി വാ
സടക് സടക്
ഹേയ് സടക് സടക്
പടകു കുഴഞ്ഞ് പടഹമടിച്ച് പാണ്ടിയപ്പട കേറി വാ
സടക് സടക്
ഹേയ് സടക് സടക് ഹേയ്
അടട മീശകൗണ്ടറേ മുരശു മുട്ടി പാടടേ
തായ് മൊഴിയിൽ താളമേള മംഗളം (2)
തങ്കമാന സംഘകാലതമിഴു പാടി തേരിലേറി
താളം തുള്ളാൻ ആശ
അമ്മാടിയേ ആശ
എടീ എപ്പോവുമേ ആശാ
ഹര ഹരോ ഹര
വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ (2)
(തകിലു പുകിലു....)
കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്
കനൽ മിന്നൽ കാൽച്ചിലമ്പ് ചിതറും താളം
അകിലെരിയും പുക ചിന്തും മണിമുറ്റത്തമ്മാനം
കളിയാടും കാവടി തൻ കുംഭമേളം
എന്റെ മൂവന്തിച്ചുണ്ടിലുണ്ട് ചെപ്പും ചാന്തും
എന്റെ സിന്ദൂരപ്പൊട്ടിലുണ്ട് കെസ്സും സൗന്ദ്യം
തൈപ്പൂയം വന്നില്ലേ വാദ്ധ്യാരേ വരൂ ജിനക് ജിനക്ക്
അമ്മാടിയേ ആശ
എട് പൂക്കാവടി ആശാ
ചൊല്ലൂ മച്ചാ മച്ചാ
ഹരോ ഹരോ ഹര
വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ (2)
(തകിലു പുകിലു....)
തന്തന താനാ തന്തന താനാ തന്തന തന്തന തന്തന താനാ
തന്തന താനാ തന്തന താനാ തന്തന തന്തന തന്തന താ (2)
കുലവാഴക്കൂമ്പിനൊത്ത കുളിരേറും മെയ്യുലച്ചും
ഒളികണ്ണാൽ അമ്പെയ്തും നിയ്ക്കണ പെണ്ണേ
നിന്നോമൽക്കൈയ്യുകളാം നാല്പാമര വള്ളികളിൽ
വിളയാടാൻ നിന്നരികിൽ ഞാൻ പോരില്ല
എന്റെ ഇമ ചിമ്മാ കണ്ണിലുണ്ട് കാറ്റു കടലും
ആമാ ആമാ
എന്റെ കൊതി തീരാ നെഞ്ചിലുണ്ട് തേനും തിനയും
തൈപ്പൂയം വന്നില്ലേ വാദ്ധ്യാരേ വരൂ ജിനക് ജിനക്ക്
അമ്മാടിയേ ആശ
എട് പൂക്കാവടി ആശാ
ചൊല്ലൂ മച്ചാ മച്ചാ
ഹരോ ഹരോ ഹര
വാ വാ വേലവനേ വള്ളി നായകനേ (2)
(തകിലു പുകിലു....)